ബസ് കണ്ടക്ടറെ മർദിച്ച എസ്ഐ കസ്റ്റഡിൽ
1493798
Thursday, January 9, 2025 4:32 AM IST
കാലടി: കെഎസ്ആർടിസി ബസ് കണ്ടക്ടറെ മർദിച്ച എസ്ഐയെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊരട്ടി സ്വദേശി ഷാൻ ഷൗക്കത്തലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂർ പോലീസ് ക്യാമ്പിലെ എസ്ഐയാണ് ഷാൻ. ഇന്നലെ രാത്രി ഒൻപതരയോടെ മറ്റൂരിലായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നു തൃശൂർക്ക് പോവുകയായിരുന്ന ബസ് മറ്റൂരിലെത്തിയപ്പോൾ എസ്ഐ ബസിന്റെ പിന്നാലെ ഓടി ഡോറിൽ തട്ടി. ബസ് നിർത്തി ഉള്ളിൽ കയറിയ ശേഷം വണ്ടി നിർത്തി തരില്ലേയെന്ന് കണ്ടക്ടറായ വിജേഷ് ചോദിച്ചു. ഇതിഷ്ടപ്പെടാതെ എസ്ഐ കണ്ടക്ടറോ ട് തട്ടിക്കയറി. തർക്കത്തിനിടെ എസ്ഐ കണ്ടക്ടറെ മർദിക്കുകയായിരുന്നു.