എംഎ കോളജിൽ ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി
1493786
Thursday, January 9, 2025 4:29 AM IST
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനം ‘സ്റ്റാം-25’ന് തിരിതെളിഞ്ഞു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ദീപാങ്കർ ബാനർജി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. സ്റ്റാം-25 കോ ഓർഡിനേറ്റർ മേരിമോൾ മൂത്തേടൻ, ടെറി നാച്ചുറലി സ്ഥാപകൻ ടെറൻസ് ജോസഫ് ലെമറോൺഡ്, കുരുവിള ജോസഫ്, കോളജ് പ്രിൻസിപ്പൽ മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ എബി പി. വർഗീസ്, സാനു മാത്യു സൈമൺ എന്നിവർ പ്രസംഗിച്ചു.
ബെന്നി ആന്റണി, ദീപ കുഷലാനി, യാസ്മിൻ അഹമദ്, ഇംതിയാസ് ഖമർ, നിലന്തി ബാലകൃഷ്ണൻ, പി.എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ 26ൽ പരം ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും സർവകലാശാലകളിൽനിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമായി 330ൽ പരം പേർ സമ്മേളനത്തിൽ പങ്കെടുക്കും.