തിരുനാൾ
1493769
Thursday, January 9, 2025 4:10 AM IST
തേവര സെന്റ് ജോസഫ്സ് പള്ളിയിൽ
കൊച്ചി: തേവര സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി. കൊടിയേറ്റത്തിനും ദിവ്യബലിക്കും വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. റോബിന് ഡാനിയേല്‍ വചനസന്ദേശം നല്കി. വികാരി ഫാ. ജൂഡിസ് പനക്കല്‍, ഫാ.പാക്സന്‍ ഫ്രാന്‍സിസ് പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന ദിനം കൂടിയായ നാളെ വൈകുന്നേരം 5.30ന് ദിവ്യബലിക്ക് കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യകാര്‍മികത്വവും ഫാ. ഷെല്ട്ടന് കാക്കിരിയില്‍ വചന പ്രഘോഷണവും നടത്തും. രാവിലെ ഏഴിനും 10.30നും ഉച്ചകഴിഞ്ഞ് മൂന്നിനും 3.45നും നൊവേന ഉണ്ടായിരിക്കും.
ചേരാനെല്ലൂര്‍ പള്ളിയില്‍
കൊച്ചി: ചേരാനെല്ലൂര്‍ നിത്യസഹായമാതാ പള്ളിയില്‍ പരിശുദ്ധ നിത്യസഹായ മാതാവിന്റെ തിരുനാളിന് കൊടിയേറി. കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി കൊടിയേറ്റി. തുടര്‍ന്ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് അദ്ദേഹം മുഖ്യകാര്‍മികത്വം വഹിച്ചു.
ഫാ.യേശുദാസ് പഴമ്പിള്ളി വചന സന്ദേശം നല്കി. ഫാ.വിനു പീറ്റര്‍ പടമാട്ടുമ്മല്‍, ഫാ. ടൈറ്റസ് കുരിശുവീട്ടില്‍, ഫാ.ലിപ്സണ്‍ വെളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.