തങ്കളം - കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു
1493782
Thursday, January 9, 2025 4:17 AM IST
കോതമംഗലം: തങ്കളം - കാക്കനാട് നാലുവരി പാതയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. നിലവിൽ കിഫ്ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐആർസി മാനദണ്ഡം പ്രകാരം ഫീസിബിൾ അല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി പ്രതിസന്ധിയിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിരവധി തവണ നിയമസഭയിലും കിഫ്ബി അധികൃതരുടെയുമെല്ലാം ശ്രദ്ധയിൽ വിഷയം ആന്റണി ജോൺ എംഎൽഎ കൊണ്ടുവരിന്നു. പദ്ധതി ഏതു വിധേനയും നടപ്പിലാക്കാൻ കഴിയുന്നതിന് വേണ്ടിയിട്ടുള്ള തുടർ പരിശോധനകളും നടത്തുന്നതിനു വേണ്ടി സർക്കാർ നിർദേശപ്രകാരം കിഫ്ബി തയാറാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എംഎൽഎ നൽകിയ കത്തിന് മറുപടിയായിട്ടാണ് പുതിയ അലൈൻമെന്റ് സാധ്യതകൾ വിശദീകരിച്ചു കിഫ്ബിയിൽനിന്നും മറുപടി ലഭ്യമാക്കിയിട്ടുള്ളത്. നിലവിൽ കോതമംഗലം ഭാഗത്ത് പൊതുമരാമത്ത് നിരത്ത് വിഭാഗം പ്രവർത്തി നടത്തിയ സ്കെച്ച് ഉൾപ്പെടുത്തി മലേപീടിക, ചെറുവട്ടൂർ,പ ള്ളിച്ചിറങ്ങര എന്നീ സ്ഥലങ്ങളിലൂടെയാണ് വീട്ടൂർ വരെ നീളുന്ന അലൈൻമെന്റ് കണ്ടെത്തിയിരിക്കുന്നത്.
വീട്ടൂർ മുതൽ കിഴക്കമ്പലം വരെയുള്ള ഭാഗത്തെ അലൈൻമെന്റ് നിലവിലെ റോഡ് വീതി കൂട്ടിയാണ് വിഭാവനം ചെയ്യുന്നതെന്നും കിഴക്കമ്പലം മുതൽ കാക്കനാട് വരെയുള്ള ഭാഗത്തെ അലൈൻമെന്റ് സംബന്ധിച്ച പഠനങ്ങൾ പ്രാഥമിക ഘട്ടത്തിലാണെന്നും കിഫ്ബി അറിയിച്ചു.