ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ-​കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള​ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​ത​ര​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യി​ലെ ഒ​ന്നാം ഘ​ട്ട പാ​ക്കേ​ജി​ലെ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​റി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ട്ട കി​ണ​ർ, പ​മ്പ് ഹൗ​സ് നി​ർ​മ്മാ​ണം, പൊ​തു പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ടെ​ൻ​ഡ​റി​നാ​ണ് അ​നു​മ​തി. അ​ടു​ത്ത ര​ണ്ട് ടെ​ൻ​ഡ​റു​ക​ളി​ൽ വൈ​കാ​തെ തീ​രു​മാ​ന​മാ​ന​മാ​കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്രോ​ജ​ക്ട് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് 13.33 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സ​മ​ർ​പ്പി​ച്ച ടെ​ൻ​ഡ​റി​നാ​ണ് അം​ഗീ​കാ​ര​മാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ ആ​ദ്യ ടെ​ണ്ട​ർ വി​ളി​ച്ചെ​ങ്കി​ലും ആ​രും പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യി​രു​ന്നു. റീ ​ടെ​ണ്ട​റി​ലൂ​ടെ​യാ​ണ് പു​തി​യ ക​രാ​റു​കാ​രെ ക​ണ്ടെ​ത്തി​യ​ത്.

കു​ന്നു​ക​ര, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക 51.30 കോ​ടി​യാ​ണ്. പ​ദ്ധ​തി ശേ​ഷി ഒ​ന്പ​ത് എം​എ​ൽ​ഡി​യി​ൽ നി​ന്ന് 20 എം​എ​ൽ​ഡി ആ​യി ഉ​യ​ർ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ട​ങ്ക​ൽ തു​ക നേ​ര​ത്തെ നി​ശ്ച​യി​ച്ച 36.50 കോ​ടി​യി​ൽ നി​ന്ന് ഉ​യ​ർ​ത്തി​യ​ത്.

പ​ദ്ധ​തി​ക്കാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കു​ന്നു​ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് സ​ർ​വ്വേ ന​മ്പ​റു​ക​ളി​ൽ ആ​യി 86.5 സെ​ൻ​റ് ഭൂ​മി​യും ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12 സെ​ന്‍റ് സ്ഥ​ല​വു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്ത​ത്. കി​ഫ്ബി തു​ക അ​നു​വ​ദി​ച്ച പ​ദ്ധ​തി​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് മാ​ത്ര​മാ​യി 2.40 കോ​ടി രൂ​പ ആ​ദ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​തു മ​തി​യാ​കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് 57.95 ല​ക്ഷം രൂ​പ കൂ​ടി ഇ​തി​നാ​യി ന​ൽ​കി. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ത്പാ​ദ​ന ഘ​ട​ക​ങ്ങ​ളാ​യ കി​ണ​ർ, ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല, ജ​ല​സം​ഭ​ര​ണി​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് ആ​ണ് സ്വ​കാ​ര്യ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. 2021 ജൂ​ൺ 27നാ​ണ് പ​ദ്ധ​തി​ക്കാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. ഇ​ത് മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി സെ​പ്റ്റം​ബ​റി​ൽ സ​ർ​വേ ആ​രം​ഭി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ഇ​തോ​ടെ വ​ഴി​യൊ​രു​ങ്ങി​യ​താ​യി മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. സ​മ​യ​ബ​ന്ധി​ത​മാ​യി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.