വേലിയേറ്റ വെള്ളപ്പൊക്കം: റോഡിൽ വഞ്ചിയിറക്കി ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു
1493774
Thursday, January 9, 2025 4:10 AM IST
വൈപ്പിൻ: കനത്ത വേലിയേറ്റ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രളയ സമാനമായി ഞാറക്കലെ റോഡുകളും വീട്ടുവളപ്പുകളും. വെള്ളത്തിൽ മുങ്ങിയിട്ടും പരിഹാര നടപടികൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ റോഡിൽ വഞ്ചിയിറക്കി പ്രതിഷേധിച്ചു.
എഐയുഡബ്ല്യൂസി ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ ആറാട്ട് വഴി ബീച്ച് റോഡിലാണ് സമരം നടത്തിയത്. വെള്ളക്കയറ്റം മൂലം ഞാറക്കൽ സ്മശാനത്തിൽ മൃതദ്ദേഹങ്ങൾ എത്തിക്കാൻ പോലും കഴിയുന്നില്ലത്രേ.
സമരം ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ടി.ആർ. ജയരാജ് അധ്യക്ഷനായി.