തിരുനാൾ
1493788
Thursday, January 9, 2025 4:29 AM IST
നെല്ലിമറ്റം സെന്റ് സെബാസ്റ്റ്യൻസ് മലങ്കര പള്ളിയിൽ തിരുനാൾ
കോതമംഗലം: നെല്ലിമറ്റം സെന്റ് സെബാസ്റ്റ്യൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാൾ നാളെ വൈകുന്നേരം നാലിന് കൊടിയേറും. തുടർന്നു തിരുസ്വരൂപ പ്രതിഷ്ഠ, കുർബാന. 11ന് വൈകുന്നേരം 4.30നു തിരുനാൾ കുർബാന, പ്രദക്ഷിണം, സമാപന ആശീർവാദം. 12ന് രാവിലെ 9.15നു തിരുനാൾ കുർബാന, പ്രദക്ഷിണം, സമാപന ആശീർവാദം, സ്നേഹവിരുന്ന്.
തിരുനാളിന് ഇന്ന് കൊടിയേറും
കൂത്താട്ടുകുളം: പെരിയപ്പുറം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ സെബസ്ത്യാനോസ് സഹാദായുടെയും സംയുക്ത തിരുനാൾ ഇന്നു മുതൽ 12 വരെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വികാരി ഫാ. ജോസഫ് പുതുമന തിരുനാളിന് കൊടിയേറ്റും. നാളെ വൈകുന്നേരം വഞ്ചിന് ദിവ്യബലി, നൊവേന, ലദീഞ്ഞ് തുടർന്ന് സെമിത്തേരി സന്ദർശനം.
11ന് രാവിലെ 6.30ന് ദിവ്യകാരുണ്യ ആരാധന, ഏഴിനു ദിവ്യബലി, നൊവേന, 8.30 നു തിരുസ്വരൂപ പ്രതിഷ്ഠ, കഴുന്ന് വെഞ്ചിരിപ്പ്, 8.45 കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം എട്ടിനു പ്രദക്ഷിണ സംഗമം, പ്രസംഗം, 8.45നു പ്രദക്ഷിണം പള്ളിയിലേക്ക്, 9.15നു സമാപന ആശിർവാദം.
12നു രാവിലെ ഏഴിന് ദിവ്യബലി, 10നു തിരുനാൾ കുർബാന, സന്ദേശം, 11.45നു പ്രദക്ഷിണം, ഒന്നിനു സമാപന ആശിർവാദം. എന്നിവയായിരിക്കും കാര്യപരിപാടികളെന്ന് വികാരി ഫാ. ജോസഫ് പുതുമന അറിയിച്ചു.