വെളിയേൽച്ചാൽ കൺവൻഷൻ ഇന്ന് സമാപിക്കും
1493787
Thursday, January 9, 2025 4:29 AM IST
കോതമംഗലം: വെളിയേൽച്ചാൽ സെന്റ് ജോസഫ്സ് ഫൊറോന പളളി അങ്കണത്തിൽ അഞ്ചു ദിവസമായി നടന്നുവരുന്ന സെഹിയോൻ ബൈബിൾ കൺവൻഷൻ ഇന്ന് സമാപിക്കും. ഇന്നലെ കോതമംഗലം രൂപതയിലെ നവവൈദീകരായ ഫാ. ജോസഫ് കുഞ്ചിറക്കാട്ട്, ഫാ. ജോസഫ് കാരക്കുന്നേൽ, ഫാ. ജോർജ് മാതേക്കൽ എന്നിവർക്ക് കൺവൻഷനിൽ സ്വീകരണം നൽകി.
തുടർന്ന് നവവൈദീകർ സമൂഹബലി അർപ്പിച്ചു. സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സോജി ഓലിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടോം തുരുത്തേൽപറന്നോലിൽ, ബ്രദർ ബിജു ഇടുക്കി, ബ്രദർ ജിനു എന്നിവർ വചന സന്ദേശം നൽകി.
ഇന്ന് വൈകുന്നേരം 4.30ന് വികാരി ജനറാൾ മോൺ. പയസ് മേലേക്കണ്ടത്തിൽ സമാപന സന്ദേശം നൽകും. തുടർന്ന് വചന പ്രഘോഷണം, ആരാധന, ബന്ധന മോചന പ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. മോൺ. വിൻസെന്റ് നെടുങ്ങാട്ട് ദിവ്യകാരുണ്യ പ്രദക്ഷിണം നയിക്കും.
കൺവൻഷന് ഫൊറോന വികാരി റവ. ഡോ. തോമസ് ജെ. പറയിടം, സഹവികാരി ഫാ. അഗസ്റ്റിൻ നിരപ്പേൽ, ജനറൽ കൺവീനർ ജോജി മുക്കാലുവീട്ടിൽ, കൺവീനർമാരായ സജി പെലക്കുടി, ജോഷി കാക്കനാട്ട്, ആന്റണി ഓലിയപ്പുറം, സോമി ചിറമേൽവടക്കൻ, ജോളി ഏനാനിക്കൽ എന്നിവർ നേതൃത്വം നൽകി.