തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തില്‍ ജില്ല പിന്നില്‍
1493795
Thursday, January 9, 2025 4:29 AM IST
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തില്‍ എറണാകുളം ജില്ല പിന്നില്‍. സംസ്ഥാനത്ത് 11-ാമതാണ് ജില്ലയുടെ സ്ഥാനം. മാര്‍ച്ചിന് മുന്‍പായി സ്പില്‍ ഓവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.
തദ്ദേശ സ്ഥാപനങ്ങള്‍ 2024-25 വര്‍ഷം ഭേദഗതി വരുത്തി സമര്‍പ്പിച്ച പദ്ധതികള്‍ക്കും ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്കി. 94 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്.
ഏലൂര്‍, കളമശേരി നഗരസഭകളുടെയും ചോറ്റാനിക്കര, തുറവൂര്‍ പഞ്ചായത്തുകളുടെയും ഹെല്‍ത്ത് ഗ്രാന്റ് പദ്ധതി ഭേദഗതിക്കും യോഗം അംഗീകാരം നല്കി. സെക്രട്ടറി, അസി. സെക്രട്ടറി, ഓവര്‍സിയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരില്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ അടിയന്തിരമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അംഗങ്ങളായ എ.എസ്. അനില്‍കുമാര്‍, ജമാല്‍ മണക്കാടന്, ഗ്രേസി ടീച്ചര്‍, റാണിക്കുട്ടി ജോര്‍ജ്, അനിമോള്‍ ബേബി, ശാരദ മോഹന്‍, ഉല്ലാസ് തോമസ്, ഷാന്റി ഏബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ടി. ജ്യോതിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.