‘പെരുവംമുഴിയിലെ വിദേശമദ്യശാല മാറ്റി സ്ഥാപിക്കണം’
1493784
Thursday, January 9, 2025 4:17 AM IST
കോലഞ്ചേരി: കണ്‍സ്യൂമര്‍ഫെഡ് പെരുവംമുഴിയില്‍ തുറന്ന വിദേശ മദ്യവില്‍പ്പനശാല ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നാഷണല്‍ ഹൈവേയുടെ ഓരത്ത് ഏറ്റവും വീതികുറഞ്ഞ പെരുവംമുഴി പാലത്തിനോട് ചേര്‍ന്നും കൊടിയ വളവിലും യാതൊരു മുന്നൊരുക്കവും അറിയിപ്പും നല്‍കാതെയാണ് കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യ വില്‍പ്പനശാല തുറന്നത്.
രണ്ടാഴ്ച്ചയ്ക്കകം ഇവിടെ ഒന്നില്‍ കൂടുതല്‍ വാഹനാപകടം നടന്നുകഴിഞ്ഞു. പാലത്തിന് ഇരുവശവും 20 അടിയിലേറെ താഴ്ച്ചയാണുള്ളത്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വളവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്തതും ചെറുവാഹനങ്ങല്‍ പെട്ടെന്ന് എതിര്‍വശത്തേക്ക് തിരിയുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
വീതികുറഞ്ഞ പാലവും വളവും റോഡിനിരുവശവും ഗര്‍ത്തവും ഉള്ളിടത്ത് മദ്യശാലയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചതിലെ അസ്വഭാവികത അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.