മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികം
1493771
Thursday, January 9, 2025 4:10 AM IST
അങ്കമാലി: മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 112 -ാമത് വാർഷികാഘോഷവും , അവാർഡ് വിതരണവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക പി.ജെ. ബസ്സി, എൽ പി വിഭാഗം അധ്യാപിക ലിൻസി പോൾ എന്നിവർക്കുള്ള യാത്രയയപ്പും ഇന്ന് രാവിലെ ഒൻപതിന് നടക്കും. ജില്ല പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് ഉദ്ഘാടനം ചെയ്യും.
പിടിഎ പ്രസിഡന്റ് എം.പി. അഗസ്റ്റിൻ അധ്യഷത വഹിക്കും. മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് പൊള്ളയിൽ ഉപഹാരസമർപ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും. മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് , മുഖ്യപ്രഭാഷണം നടത്തും. മിമിക്രി കലാകാരനും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് അമൽ അശോക് മുഖ്യാതിഥിയായി പങ്കെടുക്കും.