സംസ്ഥാന ധനകാര്യ കമ്മീഷന് 24ന് ജില്ലയില്‍
1493793
Thursday, January 9, 2025 4:29 AM IST
കൊച്ചി: സംസ്ഥാന ധനകാര്യ കമ്മീഷന് 24ന് ജില്ലയില്‍ സന്ദർശനം നടത്തും. ജില്ലാ ആസൂത്രണ സമിതിയുമായി ചര്‍ച്ച നടത്തും. സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് ചര്‍ച്ച.
നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, സ്വീകരിക്കാന്‍ കഴിയുന്ന പുതിയ രീതികള്‍, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സംയുക്ത പദ്ധതികള്‍, തനതു വരുമാനം വർധിപ്പിക്കുന്ന മാർഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അഭിപ്രായങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താം.
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായുള്ള പെർഫോര്മ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. പൂരിപ്പിച്ച പെർഫോര്മ കമ്മീഷന് നേരിട്ടോ തപാല്‍ വഴിയോ data. sfckerala @gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം.
പൂരിപ്പിച്ച പെർഫോര്മ വിവരങ്ങള്‍ ഏഴാം കേരള സംസ്ഥാന ധനകാര്യ കമ്മീഷന്, നാലാം നില, ട്രഷറി ഡയറക്ടറേറ്റ് ബില്‍ഡിംഗ്, പട്ടം, പാലസ് പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ അയക്കണം.