രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ച​വ​ർ ഇ​ന്ന് സ്തു‌​തി​ക്കു​ന്നു​: കെ.​സി.
Monday, July 15, 2024 4:09 AM IST
ആ​ലു​വ: രാ​ഹു​ല്‍​ഗാ​ന്ധി​യെ വി​മ​ർ​ശി​ച്ചി​രു​ന്ന​വ​ർ അ​ദ്ദേ​ഹ​ത്തെ സ്തു​തി​ക്കു​ക​യും മോ​ദി​യെ വാ​ഴ്ത്തി​യ​വ​ര്‍ അ​ദ്ദേ​ഹ​ത്തെ ത​ള്ളു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലേ​ക്ക് ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യം മാ​റി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

എ​ട​ത്ത​ല​യി​ൽ ന​ട​ന്ന കേ​ര​ള പ്ര​ദേ​ശ് മ​ഹി​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ഹി​ള "സാ​ഹ​സ്' ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​ന്ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​യ വ​ന്‍ വി​ജ​യം ഇ​ന്ത്യാ മു​ന്ന​ണി​ക​ളു​ടെയും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും കു​തി​പ്പാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും കെ.​സി. പ​റ​ഞ്ഞു.


എം​എ​ല്‍​എ​മാ​രാ​യ ഉ​മ തോ​മ​സ്, സ​ജീ​വ് ജോ​സ​ഫ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി​ശ്വ​നാ​ഥ് പെ​രു​മാ​ള്‍, പി.​വി. മോ​ഹ​ന്‍, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍, കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.