യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ മേഖലകളില്‍ പരിശീലനവുമായി എല്‍-എഫ് സൗരഭ്യ
1431779
Wednesday, June 26, 2024 10:47 AM IST
കൊച്ചി: അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് എല്‍-എഫ് സൗരഭ്യയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യയോഗ പരിശീലന വാരം സംഘടിപ്പിച്ചു. കറുകുറ്റി പഞ്ചായത്ത് നിവാസികൾക്കും മുതിര്‍ന്ന പൗരന്മാര്ക്കും അധ്യാപകര്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ആശുപതി ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. ഈ രംഗത്തെ പ്രമുഖർ നേതൃത്വം നൽകി.
തുടര്‍ന്നും സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു. യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ എന്നീ മൂന്നു മേഖലകളിലായിരിക്കും പരിശീലനം നല്‍കുക. പങ്കെടുക്കാന്‍ ബന്ധപ്പെടാനുള്ള നമ്പര്‍: 95446 61717.
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മുന്നൂര്‍പ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യോഗ, ആയുര്‍വേദം, പ്രകൃതി ചികിത്സാകേന്ദ്രമാണ് എല്‍-എഫ് സൗരഭ്യ.