ലഹരിക്കെതിരേ കുട്ടികള്‍ക്ക് ദ്രോണ അക്കാദമിയുടെ ഫുട്ബോള്‍ പരിശീലനം
1538030
Sunday, March 30, 2025 7:06 AM IST
ചങ്ങനാശേരി: ലഹരിക്കെതിരേ ഫുട്ബോള്‍ ലഹരി എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ചങ്ങനാശേരിയില്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് ദ്രോണ ഫുട്ബോള്‍ അക്കാദമിയുടെ ഫുട്ബോള്‍ പരിശീലനം.
കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ചങ്ങനാശേരിയിലെ കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന പരിശീലന വേദിയാണ് ഈ ക്ലബ്. ഏപ്രില്‍ ഒന്നിന് ക്യാമ്പ് ആരംഭിക്കും.
ലഹരി വിപത്തിനെ നേരിടുന്നതിനു പുതു തലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.
ചങ്ങ്നാശേരി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്എച്ച്ഒ ബി. വിനോദ് കുമാര്‍ പരിശീലനത്തിനുള്ള ഫുട്ബോള്‍ കൈമാറി. ട്രയാത്ത്ലണ് ദേശീയ റെക്കോര്‍ഡ് താരം ബിനീഷ് തോമസ്, ദ്രോണ ഫുട്ബോള്‍ അക്കാദമി ചീഫ് കോച്ച് രമേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.