മുട്ടത്തു വര്‍ക്കി മെമ്മോറിയല്‍ ലൈബ്രറിയും പ്രതിഭാ ഗ്രാമവും ഇനി ഹരിത ഗ്രന്ഥാലയം
1538525
Tuesday, April 1, 2025 4:46 AM IST
ചങ്ങനാശേരി: കേരളം സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള "മാലിന്യ മുക്തം നവകേരളം' പദ്ധതിയോടു ചേര്‍ന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വിഭാവനം ചെയ്ത ഹരിത ഗ്രന്ഥാലയ പ്രവര്‍ത്തനം ഇത്തിത്താനം മുട്ടത്തു വര്‍ക്കി മെമ്മോറിയല്‍ ലൈബ്രറിയിലും ലൈബ്രറിയുടെ പ്രവര്‍ത്തനമേഖലയായ പ്രതിഭാഗ്രാമത്തിലും നടപ്പിലാക്കികൊണ്ട് ഹരിത ഗ്രന്ഥാലയമായി കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് പ്രഖ്യാപിച്ചു.
ലൈബ്രറി പ്രസിഡന്റ് ഡോ. സാജു കണ്ണന്തറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് ശുചിത്വ ബോധവത്കരണ പ്രഭാഷണം നടത്തി. കുറിച്ചി പഞ്ചായത്ത് മെംബര്‍ ലൂസി ജോസഫ്, കല്ലട ഐ കെയര്‍ ഹോസ്പിറ്റല്‍ സിഇഒ കെ.കെ. അലക്സാണ്ടര്‍, ലൈബ്രറി സെക്രട്ടറി ജോര്‍ജുകുട്ടി പനച്ചിങ്കല്‍, മനോജ് മുളപ്പഞ്ചേരി, എം.ജെ. വിനയചന്ദ്രന്, ബീത ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.
ലൈബ്രറിയിലും ലൈബ്രറിയുടെ പ്രവര്‍ത്തനമേഖലയായ പ്രതിഭാ ഗ്രാമത്തിലും ഒരു മാസത്തോളം നീണ്ട നിരവധി പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് മുട്ടത്തു വര്‍ക്കി മെമ്മോറിയല്‍ ലൈബ്രറി ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിക്കപ്പെട്ടത്.