എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക വിദ്യാഭ്യാസം ഉറപ്പുവരുത്തണം: ഡിഎസ്ടിഎ
1538387
Monday, March 31, 2025 7:30 AM IST
ചങ്ങനാശേരി: കുട്ടികളുടെ സമഗ്ര വികാസം ഉറപ്പുവരുത്തത്തക്കവിധം കലാ-കായിക വിദ്യാഭ്യാസം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കുകയും അതിനുള്ള അധ്യാപകരെ നിയമിക്കുകയും ചെയ്യണമെന്ന് പെരുന്നയില്‍ ആരംഭിച്ച ഡിഎസ്ടിഎ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
അമ്പത് ശതമാനം ഹൈസ്കൂളുകളിലും പത്തു ശതമാനം യുപി സ്കൂളുകളിലും മാത്രമാണ് കായികാധ്യാപകരുള്ളത്. എല്‍പി, എച്ച്എസ്എസ്, വിഎച്ച്എസ്എസ് തലങ്ങളില്‍ ഒരാള്‍ പോലുമില്ല.
പുതുതലമുറ ലഹരിക്ക് അടിമപ്പെട്ട് അക്രമാസക്തരാകുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ ഭീകരമായ ദുരന്തത്തിലേക്ക് കേരള സമൂഹം കൂപ്പുകുത്തുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ഇന്നു രാവിലെ 10.30ന് പെരുന്നയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.