അതിരമ്പുഴയിൽ എലവേറ്റ് - 2025 എഡ്യൂക്കേഷൻ എക്സ്പോ ഇന്ന്
1538143
Monday, March 31, 2025 12:06 AM IST
അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കമ്യൂണിറ്റി അവയർനെസ് ആൻഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ (കാർപ്പ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് അതിരമ്പുഴ സെന്റ് സെബാസ്റ്റ്യൻ കൺവൻഷൻ സെന്ററിൽ എഡ്യൂക്കേഷൻ എക്സ്പോ എലവേറ്റ്-2025 നടത്തും. കാർപ്പിന്റെ അതിരമ്പുഴ മേഖല സമിതിയാണ് സംഘാടകർ.
10,11, 12 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന എഡ്യൂക്കേഷൻ എക്സ്പോയിൽ പഠനത്തിനും ജോലിക്കും വേണ്ട മാർഗനിർദേശങ്ങൾ, ഉപരിപഠനത്തിന് തെരഞ്ഞെടുക്കേണ്ട കോഴ്സുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണവും മാർഗനിർദേശവും ലഭ്യമാകും.
കേരളത്തിലെ പ്രമുഖ എൻജിനിയറിംഗ് കോളജുകൾ, നഴ്സിംഗ് കോളജ്, ലോ കോളജ്, ആർട്സ് ആൻഡ് സയൻസ് കോളജുകൾ, വിദേശഭാഷാ പരിശീലന സ്ഥാപനങ്ങൾ എന്നിവ എക്സ്പോയിൽ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.
രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന എഡ്യൂക്കേഷൻ എക്സ്പോ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് കളരിക്കൽ അധ്യക്ഷത വഹിക്കും. കാർപ്പ് അതിരൂപത ഡയറക്ടർ ഫാ. ജയിംസ് കൊക്കവയലിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോജി എലക്കാട് നാലുപറയിൽ, സഞ്ജിത് പി. ജോസ്, ബോബി തോമസ്, മാത്യു ജോസഫ് എന്നിവർ പ്രസംഗിക്കും.