നെടുംകുന്നം ഇനി സമ്പൂർണ ശുചിത്വ പഞ്ചായത്ത്
1538389
Monday, March 31, 2025 7:30 AM IST
നെടുംകുന്നം: സമ്പൂർണ ശുചിത്വ പഞ്ചായത്തായി നെടുംകുന്നം പഞ്ചായത്തിനെ പ്രഖ്യാപിച്ചു. മാലിന്യ മുക്ത നവകേരള സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന ശുചിത്വ സന്ദേശ റാലിയും പൊതുസമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഹരിതകർമസേനാ പ്രവർത്തകരെയും തൊഴിലുറപ്പ് പ്രവർത്തകരെയും ആശാവർക്കർമാരെയും സമ്മേളനത്തിൽ ആദരിച്ചു. മികച്ച ശുചിത്വ വാർഡായി വള്ളിമല വാർഡിനെയും മികച്ച വീട്ടുടമയായി ജോസുകുട്ടി അറയ്ക്കലിനെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ മാത്യു വർഗീസ്, ബീന വർഗീസ്, ഷിനുമോൾ ജോസഫ്, രവി വി. സോമൻ, ജോ ജോസഫ്, മേഴ്സി റെൻ, ജോസഫ് മാത്യു, വീണ ബി. നായർ, പ്രിയ ശ്രീരാജ്, ലാമിയ എലിസബത്ത് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷിജുകുമാർ, ഫാ. ജയിംസ് പഴയമഠം, ഫാ. വർഗീസ് ഇടച്ചിത്തറ, സിസ്റ്റർ ലിൻഡ തേരസ് സിഎംസി തുടങ്ങിയവർ പങ്കെടുത്തു.