ലഹരിവിരുദ്ധ ദിനാചരണം നടത്തി
1538368
Monday, March 31, 2025 7:16 AM IST
പട്ടിത്താനം: രത്നഗിരി സെന്റ് തോമസ് പള്ളിയിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മൈക്കിൾ നരിക്കാട്ട് ലഹരിവിരുദ്ധദിന സന്ദേശം നൽകി.
അസിസ്റ്റന്റ് വികാരി ഫാ. മാത്യു കണിയാംപടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. തോമസ് മാത്യു കുഴിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. മൈക്കിൾ നരിക്കാട്ട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.