കിഴിവ് തര്‍ക്കം : പൂവത്ത് നെല്ല് കെട്ടിക്കിടക്കുന്നു; പ്രതിഷേധിച്ച് നെല്കര്ഷകസമിതി
1538386
Monday, March 31, 2025 7:30 AM IST
ചങ്ങനാശേരി: കിഴിവ് തര്‍ക്കത്തിനു പരിഹാരമായില്ല. പൂവം പാടശേഖരത്തിൽ നെല്ല് കെട്ടിക്കിടക്കുന്നു. പ്രതിഷേധവുമായി നെല്കര്ഷകസമിതി രംഗത്ത്. നെല്ല് സംഭരണം വേഗത്തിലാക്കിയില്ലെങ്കില്‍ കര്‍ഷകരെ രംഗത്തിറക്കി റോഡ് ഉപരോധം ഉള്‍പ്പെടെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
കിഴിവ് കൊള്ള അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നു പാടശേഖരം സന്ദര്‍ശിച്ച നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി പറഞ്ഞു. സര്‍ക്കാരും ഉദ്യോഗസ്ഥ സംവിധാനവും മില്ലുകാര്‍ക്കു കൂട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.പി. സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഓമനക്കുട്ടന് കോലാപ്പറമ്പ്, സോണി വടക്കുംമുറി, ജോണ്‍ പുന്നക്കല്‍, സുരേന്ദ്രന് കോലാപ്പറമ്പ്, പ്രവീണ്‍ തമ്പി, മത്തായിച്ചന് പ്ലാവേലില്‍, ജോയ് അടിവാക്കല്‍, ബേബി അടിവാക്കല്‍, ബിന്ദു കന്യാകോണില്‍, സിന്ധു വടക്കേക്കുറ്റ് എന്നിവര്‍ പ്രസംഗിച്ചു.