വികസന പ്രതിസന്ധിക്കു പരിഹാരം സ്വകാര്യവത്കരണമല്ല: ഡോ. വര്‍ഗീസ് ജോര്‍ജ്
1538526
Tuesday, April 1, 2025 4:46 AM IST
ചങ്ങനാശേരി: രാജ്യത്തെ വികസന പ്രതിസന്ധിക്ക് സ്വകാര്യവത്കരണം ഒരു പരിഹാരമല്ലെന്നും പൊതു ഉടമസ്ഥത ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്. ആദ്യകാല സോഷ്യലിസ്റ്റ് തോമസ് ജേക്കബിന്റെ 15-ാം ചരമവാര്‍ഷികദിനത്തില്‍ ആര്‍ജെഡി ചങ്ങനാശേരിയില്‍ നടത്തിയ അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അനുസ്മരണ പ്രസംഗം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി സി. ചീരഞ്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോണ്‍ മാത്യു, സുരേഷ് പുഞ്ചക്കോട്ടില്‍, ജോസഫ് കടപ്പള്ളി, ഇ.ഡി. ജോര്‍ജ്, വിജയന് കുളങ്ങര, ആര്‍വൈജെഡി ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.