എസ്ബി കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഫാ. റെജി പ്ലാത്തോട്ടം ഇന്നു വിരമിക്കും
1538367
Monday, March 31, 2025 7:16 AM IST
ചങ്ങനാശേരി: പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ എസ്ബി ഓട്ടോണമസ് കോളജിനെ വളര്‍ച്ചയുടെ പടവുകളിലേക്കു നയിച്ച പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഇന്നു വിരമിക്കും.
ശതാബ്ദി വര്‍ഷാചരണം, കോളജിന് ഓട്ടോണമസ് സിലബസ് പഠന പദ്ധതി, സ്കില്‍ ഹബ്ബ്, ബര്‍ക്ക്മാന്‍സ് ഡിഫന്‍സ് അക്കാദമി, സ്പോര്‍ട്സ് അക്കാദമി തുടങ്ങിയ നൂതന രീതികള്‍ ഉള്‍പ്പെടെ അഭിമാനാര്‍ഹമായ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കിയാണ് റെജിയച്ചന് കോളജിന്റെ അമരത്തുനിന്നും പടിയിറങ്ങുന്നത്.
എസ്ബിയിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന് സംസ്ഥാനതലത്തിലും എംജി സര്‍വകലാശാലാ തലത്തിലും മികച്ച യൂണിറ്റ് എന്ന ബഹുമതി നേടാന്‍ കഴിഞ്ഞതും 28 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞവര്‍ഷത്തെ എംജി അത്ലറ്റിക്സില് പുരുഷ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതും ഫാ. റെജി പ്ലാത്തോട്ടം പ്രിന്‍സിപ്പലായിരുന്ന കാലത്താണ്.
സീറോമലബാര്‍ സഭയുടെ ഹയര്‍എഡ്യുക്കേഷന്‍ കമ്മിറ്റി സെക്രട്ടറിയായി ഫാ. റെജി പ്ലാത്തോട്ടത്തെ അടുത്തിടെ സഭാ നേതൃത്വം നിയമിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു വിരമിക്കുന്ന റെജിയച്ചന് 2027 മാര്‍ച്ച് 31 വരെ കോളജിലെ മലയാളം വിഭാഗം അധ്യാപകനായി തുടരും.