കോളജ് മാസികകൾക്ക് പുരസ്കാരം
1538388
Monday, March 31, 2025 7:30 AM IST
പൊൻകുന്നം: പനമറ്റം ദേശീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ മികച്ച കലാലയ മാസികകൾക്ക് പുരസ്കാരം നൽകും. 2024-25 വർഷം പ്രസിദ്ധീകരിച്ചവയാണ് പരിഗണിക്കുക. ഒന്നാംസ്ഥാനം നേടുന്ന മാസികയ്ക്ക് കടമ്മനിട്ടയുടെയും രണ്ടാംസ്ഥാനക്കാർക്ക് പ്രഫ. വി. രമേഷ് ചന്ദ്രന്റെയും പേരിലുള്ള പുരസ്കാരങ്ങളും കാഷ് അവാർഡും നൽകും.
മാസികയുടെ മൂന്നു പകർപ്പ് സെക്രട്ടറി, ദേശീയ വായനശാല, പനമറ്റം പിഒ, കൂരാലി, കോട്ടയം ജില്ല-686522 എന്ന വിലാസത്തിൽ ഏപ്രിൽ 25ന് മുന്പ് നൽകണം. മേയ് 11ന് പനമറ്റം ദേശീയ വായനശാലയിൽ നടക്കുന്ന വി. ബാലചന്ദ്രൻ, വി. രമേഷ് ചന്ദ്രൻ അനുസ്മരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഫോൺ: 9495395461, 9495691616.