വടവാതൂർ സെന്റ് തോമസ് സെമിനാരി ഒന്നാമത്
1538373
Monday, March 31, 2025 7:16 AM IST
വടവാതൂർ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വിജയപുരം പഞ്ചായത്തിൽ ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാമതായി വടവാതൂർ സെന്റ് തോമസ് അപ്പൊസ്തലിക് സെമിനാരി.
സമ്പൂർണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവേളയിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ലിബി ജോസ് ഫിലിപ് എന്നിവർ സന്നിഹിതരായിരുന്നു.
സെമിനാരിക്കു വേണ്ടി ഫാ. തോമസ് കരിന്തോളിൽ, ഫാ. സിറിയക് വലിയകുന്നുംപുറം എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.