ദേശ താലപ്പൊലി ഭക്തിനിർഭരമായി
1538382
Monday, March 31, 2025 7:24 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന കോടിഅർച്ചനയുടെയും വടക്കുപുറത്ത് പാട്ടിന്റെയും മുന്നോടിയായി നടക്കുന്ന ആദ്യ ദേശതാലപ്പൊലി ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽനിന്ന് തൈക്കാട്ടുശേരി ഭഗവതീ ക്ഷേത്രത്തിലേക്ക് നടത്തി.
ഇന്നലെ വൈകുന്നേരം നാലോടെ ഉദയനാപുരം ക്ഷേത്രത്തിൽനിന്നാരംഭിച്ച താലപ്പൊലി നേരേകടവ് - മാക്കേക്കടവ് ഫെറിയിലെ ജങ്കാർ കടന്ന് മാക്കേക്കടവിലൂടെ കടന്ന് ദീപാരാധനയ്ക്കുശേഷം വെളിച്ചപ്പാടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിൽ സമർപ്പിച്ചു. വാദ്യഘോഷവും മുത്തുക്കുടകളും ശോഭപകർന്ന ദേശതാലപ്പൊലിയിൽ 600ഓളം വനിതകൾ താലമേന്തി.