ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം
1538381
Monday, March 31, 2025 7:24 AM IST
ആർപ്പൂക്കര: സെക്രട്ടേറിയറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർപ്പൂക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർപ്പൂക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.
മണ്ഡലം പ്രസിഡന്റ് ജോൺസൺ സി. ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
സോബിൻ തെക്കേടം, അഗസ്റ്റിൻ ജോസഫ്, ജോമി പെരുമ്പടപ്പിൽ, അച്ചൻകുഞ്ഞ് ചേക്കോന്തയിൽ, എസി കെ. തോമസ്, റോയ്മോൻ പുതുശേരി, അരുൺ കെ. ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ: സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ വികസനസമിതി ഏറ്റുമാനൂരിൽ പ്രതിഷേധ സംഗമം നടത്തി. വനിതാവേദി കൺവീനർ പ്രിയ ബിജോയി അധ്യക്ഷത വഹിച്ച പ്രതിഷേധസംഗമം ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ഉദ്ഘാടനം ചെയ്തു.
ആശാവർക്കർമാരായ ഇന്ദിരാ പി., ലൂസി തോമസ്, മുൻ പഞ്ചായത്ത് മെംബർ അമ്മിണി എസ്. നായർ, ശ്രീലക്ഷ്മി, സുപ്രിയ, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയംഗം സിറിൾ ജി. നരിക്കുഴി, ജനകീയ വികസനസമിതി ഭാരവാഹികളായ രാജു ഇമ്മാനുവൽ,
സജി പിച്ചകശേരി, ജോർജ് പുളിങ്ങാപ്പള്ളി, ജി. ജഗദീഷ്, ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് രക്ഷാധികാരി സെബാസ്റ്റ്യൻ വേകത്താനം, ആം ആദ്മി പാർട്ടി നിയോജകമണ്ഡലം ഭാരവാഹികളായ ജോയി ചാക്കോ, ബി. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.