ജാഗ്രത സമിതി രൂപീകരിച്ചു
1538409
Monday, March 31, 2025 11:51 PM IST
പാലാ: മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗങ്ങള്‍ കണക്കിലെടുത്ത് ലഹരിക്കെതിരേ പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം കെസിവൈഎം പാലാ രൂപത ജാഗ്രത സമിതി രൂപീകരിച്ചു. യുവജനപ്രസ്ഥാനം നേതൃത്വം നല്കുന്ന മഹാ ലഹരി വിരുദ്ധ കാന്പയിന് ഡ്രഗ് ഫ്രീ യൂത്തിന് തുടക്കമായി. കൗണ്‍സിലിംഗ്, ബോധവത്കരണ സെമിനാറുകള്‍, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകള്‍, കലാ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടര്‍ ദിവസങ്ങളില്‍ ഫൊറോനകളിലും, യൂണിറ്റുകളിലുമായി നടത്തപ്പെടും.
ലഹരി വിരുദ്ധ പ്രതിജ്ഞ എസ്എംവൈഎം കെസിവൈഎംപാലാ രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജനറല്‍ സെക്രട്ടറി റോബിന് താന്നിമല, വൈസ് പ്രസിഡന്റ് ബില്‍നാ സിബി, ജോസഫ് തോമസ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സിഎംസി, ബെന്നിസണ്‍ സണ്ണി, എഡ്വിന് ജെയ്സ്, നിഖില്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.