ലഹരിവിരുദ്ധ ദിനാചരണം നടത്തി
1538379
Monday, March 31, 2025 7:24 AM IST
മരങ്ങോലി: സെന്റ് മേരീസ് പള്ളി കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദിനാചരണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് പ്രഫ. ഫ്രാന്‍സിസ് കൊച്ചുമലയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി റവ. ഡോ. ജോസഫ് പരിയാത്ത് ലഹരിവിരുദ്ധ സന്ദേശം നല്കി.
ഇടവകാംഗങ്ങള്‍ ഒരുമിച്ചു ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
ബെന്നി കൊഴുപ്പന്‍കുറ്റി, മാണി ചെറുകര, രാജന് പാണ്ടിമാക്കിയില്, സിറിള്‍ മുട്ടപ്പിള്ളില്‍, ജോമോന് കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.