ലഹരിവിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി
1538130
Sunday, March 30, 2025 11:42 PM IST
മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ ലഹരിവിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി. വികാരി ഫാ. മാത്യു താന്നിയത്ത്, എകെസിസി രൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ എന്നിവർ സന്ദേശം നൽകി. യുവദീപ്തി-എസ്എംവൈഎം, സൺഡേ സ്കൂൾ, മാതൃവേദി, പിതൃവേദി, എകെസിസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ചിറക്കടവ്: കത്തോലിക്ക കോൺഗ്രസ് താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ അവബോധന ക്ലാസും സെമിനാറും നടത്തി. വികാരി ഫാ. റെജി മാത്യു വയലുങ്കൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഏബ്രഹാം വർഗീസ് കൊന്നക്കൽ അധ്യക്ഷത വഹിച്ചു. പൊൻകുന്നം സർക്കിൾ സിവിൽ എക്സൈസ് ഓഫീസർ എ.കെ. നവാസ് ക്ലാസ് നയിച്ചു. ടെസി ബിജു പാഴിയാങ്കൽ പ്രസംഗിച്ചു.