ചരമദിനാചരണം
1538532
Tuesday, April 1, 2025 4:46 AM IST
കോട്ടയം: കെ.എം. മാണിയുടെ ആറാം ചരമവാര്‍ഷിക ദിനമായ ഒന്‍പതിന് വാര്‍ഷികാചരണം സമുചിതമായി ആചരിക്കാന്‍ കേരള കോണ്‍ഗ്രസ്-എം കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. എല്ലാ മണ്ഡലങ്ങളില്‍നിന്നും പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ തിരുനക്കര മൈതാനിയില്‍ കെ.എം. മാണിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. കെ.എം. മാണിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കും. കോട്ടയം നിയോജകമണ്ഡലം കണ്വന്ഷന് ജില്ലാ പ്രസിഡന്റ് ലോപ്പസ്മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോജി കുറത്തിയാടന്‍ അധ്യക്ഷത വഹിച്ചു.
ഉന്നതാധികാരസമിതി അംഗം വിജി എം. തോമസ്, ഐസക്ക് പ്ലാപ്പള്ളില്‍, ഔസേപ്പച്ചന് വാളിപ്ലാക്കില്‍, പൗലോസ് കടമ്പംകുഴി, മാത്തുക്കുട്ടി മാത്യു, ബാബു മണിമലപ്പറമ്പന്‍, തങ്കച്ചന് വാലയില്‍, കുഞ്ഞുമോന് പള്ളിക്കുന്നേല്‍, എന്‍.എം. തോമസ്, കിംഗ്സ്റ്റണ്‍ രാജ, ചീനിക്കുഴി രാധാകൃഷ്ണന്, സജീഷ് സ്കറിയ, ജോ തോമസ്, ജോര്‍ജ് മാത്യു, ജിനു, കിരണ്‍ എന്നിവര്‍ പ്രസംഗിച്ചു.