ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1538413
Monday, March 31, 2025 11:51 PM IST
തലയോലപ്പറമ്പ്: റോഡരികിലെ റിഫ്ലക്ടർ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലയോലപ്പറമ്പ് കരിപ്പാടം ആനിക്കാട്ട് വീട്ടിൽ ദിനേശൻ-ലിസി ദമ്പതികളുടെ മകൻ അരുൺ ദിനേശാ (33)ണ് മരിച്ചത്.
കഴിഞ്ഞ 16ന് ഉച്ചയ്ക്ക് രണ്ടോടെ ചാലുങ്കൽ പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ: രേഷ്മ. മകൻ: ആരുഷ്.