രക്തദാന ഫോറം രൂപീകരിച്ചു
1538380
Monday, March 31, 2025 7:24 AM IST
കരിപ്പാടം: കെസിവൈഎല്‍ കരിപ്പാടം യൂണിറ്റിന്റെ നേതൃത്വത്തില്‍ പൂച്ചക്കാട്ടില്‍ അലോഷി സാബു മെമ്മോറിയല്‍ രക്തദാന ഫോറം പ്രവര്‍ത്തനമാരംഭിച്ചു. ഫോറത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ നിര്‍വഹിച്ചു.
വികാരി ഫാ. ഫിലിപ്പ് ആനിമൂട്ടില്‍,
ഫോറം ചെയര്മാന് ജോണ്‍ പൂച്ചക്കാട്ടില്‍, യൂണിറ്റ് പ്രസിഡന്റ് ജോര്‍ജുകുട്ടി ഷാജി, സെക്രട്ടറി ദിയ ജോമോന്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോമോന് പുന്നൂസ്, അതിരൂപത ട്രഷറര്‍ അലന് ജോസഫ്, ഡയറക്ടര്‍ സണ്ണി വടക്കേപ്പറമ്പില്‍, കണ്‍വീനര്‍ ഏബ്രഹാം കണിയാര്‍കുന്നേല്‍,
കെ.ജെ. സണ്ണി, നിജിന്‍ ജോസ്, അനിത്ത് ജോസഫ് സജി, സില്ല മേരി ബാബു, റോഷന് ബെന്നി, അനീറ്റ അന്ന പ്രിന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.