യാത്രക്കാരുണ്ട് ബസുണ്ടോ? മറ്റക്കര നിവാസികൾ
1538371
Monday, March 31, 2025 7:16 AM IST
മറ്റക്കര: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും കൊണ്ട് സമ്പന്നമാണ് മറ്റക്കര. പ്രധാന റോഡുകൾ ഗതാഗത യോഗ്യവുമാണ്. എന്നാൽ, അവിടേക്ക് വേണ്ടത്ര പൊതുഗതാഗത സൗകര്യങ്ങളില്ല.
നിരവധി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളായ മോഡൽ പോളിടെക്നിക്, ടോംസ് എൻജിനിയറിംഗ് കോളജ്, ക്രിയേറ്റീവ് ഹട്ട്, എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങൾ മറ്റക്കരയിൽ സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ, ഇതുവഴി ആകെ ഒരു കെഎസ്ആർടിസി സർവീസ് മാത്രമേ ഉള്ളൂ.
മഞ്ഞാമറ്റം-പൂവത്തിളപ്പ് റൂട്ടിൽ നിലവിൽ രണ്ടു സ്വകാര്യ ബസുകൾ മാത്രമേയുള്ളൂ. പള്ളിക്കത്തോടുനിന്ന് മറ്റക്കരവഴി മെഡിക്കൽ കോളജ് ഭാഗത്തേക്കുണ്ടായിരുന്ന ബസ് നിന്നുപോയിട്ട് വർഷങ്ങളായി.
കരിമ്പാനി-മറ്റക്കര നിവാസികൾക്ക് മെഡിക്കൽ കോളജ് ഭാഗത്തേക്ക് യാത്രചെയ്യാൻ ഇതേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കരിമ്പാനി - മറ്റക്കരവഴി മെഡിക്കൽ കോളജ് ഭാഗത്തേക്ക് ബസ് വേണമെന്ന ആവശ്യവും ശക്തമാണ്.