എമ്പുരാൻ സിനിമയ്ക്കെതിരേ നടക്കുന്നത് നിഴൽ യുദ്ധം
1538374
Monday, March 31, 2025 7:16 AM IST
കോട്ടയം: മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറവിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ തമസ്കരിക്കാൻ ശ്രമിക്കുന്ന ഭരണകൂട അജൻഡകൾ തുറന്നുകാട്ടപ്പെടണമെന്ന് സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ.
എമ്പുരാൻ സിനിമയ്ക്കെതിരേ നടക്കുന്നത് നിഴൽ യുദ്ധമാണെന്നും കലയെ കലയായി കാണാൻ സന്നദ്ധമാകാതെ കലാ- സാംസ്കാരിക ചിഹ്നങ്ങളിൽ വിഭാഗീയതയുടെ നിറം ചാർത്തുന്നവർ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു. സംസ്കാര സാഹിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയർമാൻ ബോബൻ തോപ്പിൽ അധ്യക്ഷത വഹിച്ചു. കൈനകരി ഷാജി, ജസ്റ്റിൻ ബ്രൂസ്, ജയേഷ് തമ്പാൻ, എം.കെ. ഷമീർ, തോമസ് പാലാത്ര, ഡോ. ജെറി മാത്യു, അജി തകിടിയേൽ എന്നിവർ പ്രസംഗിച്ചു.