തർക്കം പരിഹരിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമം: ദന്പതികളും മകനും അറസ്റ്റിൽ
1538369
Monday, March 31, 2025 7:16 AM IST
ചിങ്ങവനം: തർക്കം പരിഹരിക്കാമെന്ന് പറഞ്ഞു വീട്ടിലേക്കു വിളിച്ചു വരുത്തിയിട്ട് കൊലപ്പെടുത്താൻ ശ്രമം. ദന്പതികളെയും മകനെയും അറസ്റ്റ് ചെയ്തു ചിങ്ങവനം പോലീസ്.
പനച്ചിക്കാട് കുഴിമറ്റം വലിയവീട്ടിൽ കരോട്ട് സുഭാഷ് (49), ഭാര്യ എസ്. ശോഭകുമാരി (48), മകൻ സൗരവ് സുഭാഷ് എന്നിവരാണ് പിടിയിലായത്.
ഇവർ കഴിഞ്ഞദിവസം പരുത്തുംപാറ സ്വദേശിയായ അജീഷിനെ പണത്തിന്റെ കാര്യം ചർച്ചചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി സംഘം ചേർന്നു മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.