പ്രതിഷേധ പ്രകടനം നടത്തി
1538375
Monday, March 31, 2025 7:16 AM IST
മറ്റക്കര: മറ്റക്കര പടിഞ്ഞാറെ പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ മണല്‍ ആലുംമൂട് ജംഗ്ഷനില്‍നിന്നു പടിഞ്ഞാറ് പാലത്തിങ്കലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റക്കര മേഖലയിലെ കര്‍ഷകരെ ബാധിക്കുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതില്‍ പഞ്ചായത്ത് ഭരണസമിതിക്കും സര്‍ക്കാരിനും വീഴ്ച സംഭവിച്ചുവെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
യഥാസമയങ്ങളില്‍ പന്നകം തോട് ശുചീകരിക്കുന്നതില്‍ പഞ്ചായത്ത് ഭരണസമിതിക്കുണ്ടായ വീഴ്ചയാണ് വെള്ളപ്പൊക്കത്തിന് കാരണം. അതുകൊണ്ട് അടിയന്തരമായി ബലക്ഷയമായ പടിഞ്ഞാറ് പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ഏബ്രഹാം പറമ്പകത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, യുഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം കണ്‍വീനര്‍ കുഞ്ഞ് പുതുശേരി, യുഡിഎഫ് നേതാക്കളായ എം.എസ്. വിജയന്, ഫിലിപ്പ് വെള്ളാപ്പള്ളി, അജേഷ് മാത്യു, ഷാജന് കെ. ജോസ്, രാമചന്ദ്ര ദാസ്, ബെന്നി പെരുമ്പിള്ളിക്കുന്ന്, രവീന്ദ്രന് നായര്‍, ജോസ് അറയ്ക്കല്‍, ഐ.എസ്. സെബാസ്റ്റ്യന്‍, തങ്കച്ചന്, ബാബു മഞ്ഞാമറ്റം, ജോമി ജോബി, സിജി സണ്ണി, ജീന ജോയ്, ഷാന്റി ബാബു, സീമ പ്രകാശ്, ബേബി ഐസക് തുടങ്ങിയവര്‍ പ്രസംഗിച്ചു.