കേരളത്തെ ഹരിതകേരളമാക്കുന്നതിൽ ഹരിതകർമസേനയുടെ പങ്ക് നിസ്തുലം: ചാണ്ടി ഉമ്മൻ
1538521
Tuesday, April 1, 2025 4:45 AM IST
കൂരോപ്പട: കേരളത്തെ മാലിന്യമുക്തമാക്കുന്നതിൽ ഹരിതകർമസേനയുടെ പങ്ക് നിസ്തുലമാണെന്ന് ചാണ്ടി ഉമ്മൻ എഎൽഎ. മാലിന്യമുക്ത കൂരോപ്പടയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു അധ്യക്ഷത വഹിച്ചു. ടി.എം. ജോർജ്, ഗോപി ഉല്ലാസ്, ആശാ ബിനു, അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, ഷീലാ ചെറിയാൻ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, ദീപ്തി ദിലീപ്, ബാബു വട്ടുകുന്നേൽ, സോജി ജോസഫ്, രാജി നിതീഷ്മോൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹരിതകർമസേനാംഗങ്ങളെയും വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും പഞ്ചായത്തിന്റെ വിവിധ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.