‘സില്‍വര്‍ലൈന്‍ സര്‍വേ ഉത്തരവുകള്‍ പിന്‍വലിക്കണം’
1538514
Tuesday, April 1, 2025 4:45 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി സമരപ്പന്തലില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി തുടങ്ങിയ സത്യഗ്രഹസമരം 1075 ദിവസം പിന്നിട്ടു. എ.ടി. വർഗീസിന്റെ അധ്യക്ഷതയില്‍ സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടി 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 30നും സ്ഥലത്തിന്റെ ബ്ലോക്ക് നമ്പറുകളും സര്‍വേ നമ്പറുകളും ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് ഭൂവുടമകള്‍ക്ക് സ്ഥലം ക്രയവിക്രയം നടത്തുന്നതിനും ലോണ്‍ എടുക്കുന്നതിനും അവസരം സര്‍ക്കാര്‍ ഒരുക്കണമെന്ന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു. സേവ്യര്‍ ജേക്കബ്, റെജി പറമ്പത്ത്, കൃഷ്ണന്‍നായര്‍, തങ്കച്ചന് ഇലവുംമൂട്ടില്‍, ജയിംസ് മാത്യു, റോസ്ലിന് ഫിലിപ്പ്, സെലിന് ബാബു, ഷീബാ വർഗീസ് എന്നിവര്‍ പ്രസംഗിച്ചു.