വിദ്യാർഥികൾക്ക് വഴികാട്ടിയായി കാർപ് എഡ്യുക്കേഷൻ എക്സ്പോ എലവേറ്റ് - 2025
1538417
Monday, March 31, 2025 11:51 PM IST
അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ കമ്യൂണിറ്റി അവയർനെസ് ആൻഡ് റൈറ്റ്സ് പ്രൊട്ടക്ഷൻ (കാർപ്) വിഭാഗത്തിന്റെ അതിരമ്പുഴ മേഖലാ സമിതിയുടെ നേതൃത്വത്തിൽ എഡ്യൂക്കേഷൻ എക്സ്പോ - എലവേറ്റ് 2025 സംഘടിപ്പിച്ചു. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യന്‍ കണ്വന്ഷന് സെന്ററില്‍ നടന്ന എക്സ്പോയില്‍ കേരളത്തിലെ പ്രമുഖ എൻജിനിയറിംഗ് കോളജുകൾ, നഴ്സിംഗ് കോളജുകള്‍, ലോ കോളജ്, സിഐപിഇടി, വിദേശ സര്‍വകലാശാല, ആർട്സ് ആൻഡ് സയൻസ് കോളജുകൾ തുടങ്ങിയവ പങ്കെടുത്തു. നിരവധി വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും എക്സ്പോ സന്ദര്‍ശിച്ചു.
10,11, 12 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ എഡ്യുക്കേഷൻ എക്സ്പോയിൽ പഠനത്തിനും ജോലിക്കും വേണ്ട മാർഗനിർദേശങ്ങൾക്കും ഉപരിപഠനത്തിന് തെരഞ്ഞെടുക്കേണ്ട കോഴ്സുകളും വിഷയങ്ങളും അവയുടെ തൊഴിൽ സാധ്യതകളും സംബന്ധിച്ച സംശയനിവാരണത്തിനും സൗകര്യങ്ങള്‍ ക്രമീകരിച്ചിരുന്നു.
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ എലവേറ്റ്- 2025 ഉദ്ഘാടനം ചെയ്തു. ലിസ്യു ഇടവക വികാരി ഫാ. ജോജി എലക്കാട് നാലുപറയിൽ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബോബി തോമസ്, മാത്യു ജോസഫ് പൊന്നാറ്റിൽ, ഡോ. സാജന് ജോസ്, സഞ്ജിത് പി. ജോസ് എന്നിവർ പ്രസംഗിച്ചു.
ഫാ. ജോസഫ് കളരിക്കൽ, സിസ്റ്റർ ദിവ്യ എസ്എംഎസ്, ജോർജ് കെ. കരിയമ്പുഴ, രാജു കുടിലിൽ, ജോണി കുഴുപ്പിൽ, ജോസ് പേമല, സണ്ണി പുളിങ്കാല, റോസമ്മ കുഞ്ചറക്കാട്ടിൽ എന്നിവര്‍ നേതൃത്വം നല്കി.