എന്‍എസ്എസ് എതിര്‍പ്പുകളിലൂടെ മുന്നേറിയ പ്രസ്ഥാനം: ജി. സുകുമാരന്‍നായര്‍
1538531
Tuesday, April 1, 2025 4:46 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി എതിര്‍പ്പുകള്‍ നേരിട്ടാണ് വളര്‍ന്നു പന്തലിച്ചതെന്നും എതിര്‍പ്പുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്‍എസ്എസ് ഒന്നുമാകില്ലായിരുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചെന്നും പല സ്കൂളുകളിലും ഇതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ അഡ്വ.ടി.ജി. ജയകുമാര്‍ സന്ദേശം നല്കി. ഭാരവാഹികളായ ജി. പ്രദീപ്, പി. സുരേഷ്, ബി. പ്രസന്നകുമാര്‍, ബി. കൃഷ്ണകുമാര്‍, പി. ബിന്ദു, ആര്.എസ്. ജീജ, ആര്. ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഡിഎസ്ടിഎ ഭാരവാഹികള്‍ക്കും വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ വിദ്യാലയങ്ങള്‍ക്കും അധ്യാപകര്‍ക്കും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പുരസ്കാരങ്ങള്‍ നല്കി.
ജി. പ്രദീപ്കുമാര്‍ പ്രസിഡന്റ്, പി. സുരേഷ് ജനറല്‍ സെക്രട്ടറി
ചങ്ങനാശേരി: ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹികളായി ജി. പ്രദീപ്കുമാര്‍ (പ്രസിഡന്റ്), ജി. അഭിലാഷ്, എസ്. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍, ചിത്ര മോഹന്‍, രാധികാ ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍). പി. സുരേഷ് (ജനറല്‍ സെക്രട്ടറി), ആര്. ഹരിശങ്കര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍. പ്രബോധ്, എ.ആര്. അശോകന്, എ.എസ്. അരുണ്‍കുമാര്‍, എസ്.ബി. ശ്രീകാന്ത് (സെക്രട്ടറിമാര്‍), എം. ശ്രീദേവി (ഖജാന്‍ജി), എസ്. ശ്യാംകുമാര്‍ (പ്രഫഷണല്‍ ഫോറം സെക്രട്ടറി), എം.ആര്. മനു (സര്‍വീസ് സെല്‍ സെക്രട്ടറി), പി. ശ്യാംകുമാര്‍ (അക്കാഡമിക് ഫോറം സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.