സാധുക്കള്‍ക്കു ന്യായം സിവില്‍ സര്‍വീസിന്റെ ലക്ഷ്യം: ഋഷിരാജ് സിംഗ്
1538405
Monday, March 31, 2025 11:51 PM IST
പാലാ: പാവപ്പെട്ടവര്‍ക്ക് തക്കസമയത്ത് നീതിലഭിച്ചു എന്നുറപ്പാക്കുകയാണ് സിവില്‍ സര്‍വീസിന്റെ സുപ്രധാന ദൗത്യം എന്ന് മുന്‍ ഡിജിപി ഋഷിരാജ് സിംഗ്. പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്കൂള്‍ വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച റസിഡന്‍ഷല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുളള മത്സരപരീക്ഷകള്‍ വിജയിക്കുന്നതിന് സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ വിദ്യാര്‍ഥികള്‍ വായനാശീലം ഉളളവരും കൂട്ടായ പഠനം നടത്തുന്നവരും ആയിരിക്കണം. പത്രവായനയിലൂടെ ആനുകാലികവിഷയങ്ങളില്‍ അറിവുനേടണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രിന്‍സിപ്പല്‍ ഡോ.വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയില്‍, ഡോ. അലക്സ് ജോര്‍ജ്, സിസ്റ്റർ ഡോ. ജിഷാ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.