സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് മികച്ച ഹരിത സ്കൂൾ പുരസ്കാരം
1538398
Monday, March 31, 2025 11:51 PM IST
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനത്തിനുള്ള പുരസ്കാരം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസിൽ നിന്നു പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ പുരസ്കാരം ഏറ്റുവാങ്ങി. ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്ത മുണ്ടക്കയം, പരിസ്ഥിതി സൗഹാർദ മാലിന്യ സംസ്കരണ രീതികൾ, പ്രൈമറിതലം മുതലുള്ള വിദ്യാർഥികൾ അവതരിപ്പിച്ച നവീന പ്രൊജക്ടുകൾ, ബോധവത്ക്കരണ പരിപാടികൾ, പഠന പ്രവർത്തനങ്ങളോടനുബന്ധിച്ച് നടത്തുന്ന പരിസ്ഥിതി സൗഹാർദ പ്രോഗ്രാമുകൾ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനമായി മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിനെ തെരഞ്ഞെടുത്തത്. സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ എക്കോ ഫ്രണ്ട്ലി കാമ്പസാണ് എന്നുള്ളതും ശ്രദ്ധേയമാണ്.