സത്യവിശ്വാസം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം: ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
1538377
Monday, March 31, 2025 7:24 AM IST
കടുത്തുരുത്തി: സത്യവിശ്വാസം പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണമെന്ന് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. വിശ്വാസത്തിലുള്ള ആഴവും ബോധ്യവും അടിയുറച്ചതാണെങ്കിലേ വെല്ലുവിളികളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോള്‍ സ്ഥിരതയോടെ അടിയുറച്ചു നില്ക്കാനാവൂയെന്നും അദേഹം പറഞ്ഞു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനയിലെ വിശ്വാസ പരിശീലകര്‍ക്കായി നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഖ്യസൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടുനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ജീവിതം നേരിടുന്ന ബാഹ്യമായ വെല്ലുവിളികള്‍, നിഖ്യസൂനഹദോസ് ഒരു പഠനം, വിശ്വാസജീവിതം നേരിടുന്ന ആന്തരിക വെല്ലുവിളികള്‍ എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടന്നത്. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, റവ. ഡോ. ജയിംസ് പുലിയുറമ്പില്‍, റവ. ഡോ. ഷീന്‍ പാലയ്ക്കത്തടത്തില്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു.
ഫാ. സ്റ്റാന്‍ലി മങ്ങാട്ട്, ഫാ. ജോണ്‍ നടുത്തടം, ഫാ. ഏബ്രഹാം പെരിയപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനയ്ക്കു കീഴിലെ വിവിധ ഇടവകകളില്‍നിന്നുള്ള നൂറോളം അധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു.