കുറവിലങ്ങാട് ഇനി മാലിന്യമുക്ത പഞ്ചായത്ത്
1538128
Sunday, March 30, 2025 11:42 PM IST
കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് മിനി മത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപന സമ്മേളനത്തിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽനിന്ന് ഹരിത അംഗീകാരം നേടിയ വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിച്ചു.
വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് അധ്യക്ഷത വഹിച്ചു. ടെസി സജീവ്, സന്ധ്യ സജികുമാർ, എം.എൻ. രമേശൻ, വിനു കുര്യൻ, ഡാർളി ജോജി, ഇ.കെ. കമലാസനൻ, ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം. ജോസഫ്, അസി. സെക്രട്ടറി സീന മാത്യു, വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോസ്, കളത്തൂർ യുപി സ്കൂൾ ഹെഡ്മാസ്റ്റർ കെ. പ്രകാശൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റെനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപ് പദ്ധതി വിശദീകരണം നടത്തി.
ജോസഫ് പൂവക്കോട്ട്, ഷൈനി വട്ടമുകളേൽ എന്നിവർ ഹരിതരത്നം അവാർഡ് നേടി. മികച്ച ഹരിതസ്ഥാപനമായി ജില്ലാ കൃഷിത്തോട്ടവും ജനകീയ സ്ഥാപനമായി റോട്ടറി ക്ലബ്ബും റെസിഡന്റ്സ് അസോസിയേഷനായി മൈത്രി നഗറും മികച്ച ഹരിതകർമ സേനാംഗമായി വത്സ പുളിക്കത്തൊട്ടിയും അവാർഡുകൾ നേടി. ദേവമാതാ കോളജ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി, ഹൈസ്കൂളുകൾ, ഡി പോൾ സ്കൂളുകൾ എന്നിവയും കുടുംബശ്രീ, സിഡിഎസ്, എഡിഎസ്, 121 അയൽക്കൂട്ടങ്ങൾ എന്നിവയും ഒരു വാർഡിൽനിന്ന് അഞ്ചുവീതം 70 വീടുകളും അവാർഡിന് അർഹമായി.
രാമപുരത്ത്
വിളംബരജാഥ നടത്തി
രാമപുരം: മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ രാമപുരം ടൗണില്‍ വിളംബരജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആല്ബിന് ഇടമനശേരിൽ അധ്യക്ഷത വഹിച്ചു. സൗമ്യ സേവ്യര്‍, കവിത മനോജ്, മനോജ് സി. ജോര്‍ജ്, ജോഷി ജോസഫ്, ആന്റണി മാത്യു, റോബി തോമസ്, രജിത, കെ.കെ. ശാന്താറാം എന്നിവര്‍ പ്രസംഗിച്ചു.