എം ജി യൂണിവേഴ്സിറ്റി കലോത്സവം; രാമപുരം മാര്‍ ആഗസ്തിനോസ് കോളജിന് മികച്ച നേട്ടം
1538406
Monday, March 31, 2025 11:51 PM IST
രാമപുരം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കൈവരിച്ചു. ടി.ജെ. ശ്രാവണ്‍ ചന്ദ്രന് സ്പോട്ട് പെയിന്റിംഗ് ഒന്നാം സ്ഥാനവും കാര്‍ട്ടൂണിംഗില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സോന മറിയം ജോസ് ഇംഗ്ലീഷ് ചെറുകഥയിലും ഇംഗ്ലീഷ് എസ്എ റൈറ്റിഗിലും എ ഗ്രേഡും വി. ഗീതു കവിത പാരായണത്തിലും ഹിന്ദി കവിത രചനയിലും എ ഗ്രേഡും അഭിനവ് ബാബു മോണോ ആക്ടില്‍ എ ഗ്രേഡും നേടി.
സൂര്യ സോമന് വെസ്റ്റേണ്‍ ഉപകരണ താള വാദ്യത്തില്‍ എ ഗ്രേഡും ആന്‍ലിയ ജോഷി ഹിന്ദി ഉപന്യാസ രചനയില്‍ എ ഗ്രേഡും കൃഷ്ണവേണി ഹിന്ദി ചെറുകഥയില്‍ എ ഗ്രേഡും നേടി. അനുഗ്രഹ മറിയം ബിജു ഇംഗ്ലീഷ് കവിത രചനയില്‍ എ ഗ്രേഡും എ.ടി പ്രണവ് മലയാളം ചെറുകഥയില്‍ എ ഗ്രേഡും സി.ജി പാര്‍ത്ഥിവ് ഹിന്ദി പ്രഭാഷണത്തില്‍ എ ഗ്രേഡും നേടി. ദേവിക ലൈജു,സ്നേഹ സാബു , മീനാക്ഷി തങ്കച്ചന്, പി.ആര്. കാര്‍ത്തിക, ഗോപിക മോഹന്‍ദാസ്, കാവ്യ അനില്‍കുമാര്‍, കല്യാണി സന്തോഷ്, തെരേസ ലിസ് തോമസ്, വി.ജെ. ഗോപിക , ജ്യോതിക ഷാജി എന്നിവരുടെ ടീം തിരുവാതിര കളിയില്‍ എ ഗ്രേഡും കരസ്ഥമാക്കി.
വിജയികളെ കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, സ്റ്റാഫ് കോഓർഡിനേറ്റര്‍മാരായ ഷീബ തോമസ്, സി.എൻ. സുമേഷ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി ഷെറിന് തുടങ്ങിയവര്‍ അഭിനന്ദിച്ചു.