മൂന്നാം പിണറായി സര്‍ക്കാര്‍ സിപിഎമ്മിന്റെ വ്യാമോഹം: കൊടിക്കുന്നില്‍ സുരേഷ് എംപി
1538527
Tuesday, April 1, 2025 4:46 AM IST
മാമ്മൂട്: മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. മാടപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് പ്രസിഡന്റ് ജോണിച്ചന് പാറത്താനം അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ആന്റണി കുന്നുംപുറം, പി.എന്‍. നൗഷാദ്, കെ.എ. ജോസഫ്, ബാബു കുരീത്ര, നിതീഷ് കോച്ചേരി, സോബിച്ചന് കണ്ണമ്പള്ളി, ഡെന്നീസ് ജോസഫ്, ജസ്റ്റിന് പാറുകണ്ണില്‍, സണ്ണി എത്തയ്ക്കാട്, ജയശ്രീ പ്രഹ്ലാദന്, റോസ്ലിന് ഫിലിപ്പ്, നീതു തോമസ്, സെലീനാമ്മ തോമസ്, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, സിനി കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.