ശുചിത്വനഗരമായി പരിപാലിക്കാമെന്ന് പ്രതിജ്ഞയെടുത്ത് ചങ്ങനാശേരി നഗരസഭ
1538384
Monday, March 31, 2025 7:24 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തെ സമ്പൂര്‍ണ ശുചിത്വ നഗരമായി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് പ്രഖ്യാപിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി സെന്‍ട്രല്‍ ജംഗ്ഷനില്നിന്നുമാരംഭിച്ച സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപന വിളംബര റാലിയില്‍ വിവിധ റെസിഡന്റ്സ് അസോസിയേഷനുകള്‍, മര്‍ച്ചന്റ് അസോസിയേഷന്, വ്യാപാരി വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു.
മാതൃകാപരമായും ശാസ്ത്രീയമായും മാലിന്യ സംസ്കരണം ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരെയും ഹരിതകര്‍മസേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, നഗര തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെയും ആദരിച്ചു.
നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എല്‍സമ്മ ജോബ്, അഡ്വ. മധുരാജ്, പി.എ. നിസാര്‍, ടെസ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ ബീനാ ജോബി, രാജു ചാക്കോ,
ബാബു തോമസ്, മുരുകന്, ജോമി ജോസഫ്, കുഞ്ഞുമോള്‍ സാബു, സന്തോഷ് ആന്റണി, റെജി കേളമ്മാട്ട്, പ്രിയ രാജേഷ്, ഗീത അജി, അരുണ്‍ മോഹന്‍, ഷൈനി ഷാജി, വിനീത എസ്. നായര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് സുരേഷ് കുമാര്‍ എസ്. എന്നിവര്‍ പ്രസംഗിച്ചു.