ലഹരിവിരുദ്ധ ബോധവത്കരണവും റാലിയും നടത്തി
1538533
Tuesday, April 1, 2025 4:46 AM IST
കുടമാളൂർ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും അനധികൃതമായ വിൽപ്പനയുംമൂലം യുവജനങ്ങളിലും കുട്ടികളിലും വർധിച്ചുവരുന്ന അക്രമവാസനയും സാമൂഹിക പ്രശ്നങ്ങളും തടയുന്നതിനായി കുടമാളൂർ സെന്റ് മേരീസ് സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും ക്ലാസും നടത്തി.
ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം തയാറാക്കിയ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ ഏറ്റുചൊല്ലി.
സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ജസ്റ്റിൻ വരവുകാലായിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. പ്രിൻസ് എതിരേറ്റുകുടിലിൽ, ഹെഡ്മാസ്റ്റർ വി.ജെ. ജോസഫ് വേളാശേരിൽ, ജോൺ പി. വർഗീസ് പനച്ചിക്കൽ, ജോയ് ജോസഫ് കൊച്ചുപാണ്ടിശേരി, ജോയ് ജോസഫ് കല്ലംപള്ളി, റോയി സേവ്യർ പെരുമ്പടപ്പിൽ, ലിജോ ജോസഫ് ചക്കാലയിൽ, സ്മിത ജോൺ പനച്ചിക്കൽ, ജെറോസ് അരുൺ മാഞ്ചിറവിളയിൽ എന്നിവർ നേതൃത്വം നൽകി.