എടിഎം ഫീസ് വര്‍ധന: പ്രതിഷേധ സമരം ഇന്ന്
1538528
Tuesday, April 1, 2025 4:46 AM IST
ചങ്ങനാശേരി: പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഇന്നുമുതല്‍ രാജ്യത്തെ നിരവധി ബാങ്കുകള്‍ എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് അന്യായമായി ഫീസ് വര്‍ധിപ്പിച്ചത് ബാങ്ക് ഇടപാടുകാരോടു കാട്ടുന്ന കടുത്ത വഞ്ചനയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി. അന്യായ ഫീസ് വര്‍ധനയ്ക്കെതിരേ ഇന്ന് രാവിലെ 11ന് ചങ്ങനാശേരി ടൗണ്‍ എസ്ബിഐ ബ്രാഞ്ചിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തും.
യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഔസേപ്പച്ചന് ചെറുകാട്, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ജോസി കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു.